Sunday, November 15, 2026

ഇത് നിക്കി ഗിൽറാണിയുടെ സ്റ്റൈൽ: സൂപ്പർഹിറ്റ് ഗാനം വാത്തി കമിങ്ന് വെച്ച് നടി: വീഡിയോ വൈറൽ

തെന്നിന്ത്യൻ താരസുന്ദരി നിക്കി ഗിൽറാണിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. അഭിനയത്തിന് മാത്രമല്ല നടിയുടെ ഡാൻസിനും ആരാധകർ ഏറെയാണ്. ഇപ്പോൾ വിജയ്‌യുടെ സൂപ്പർഹിറ്റ് ഡാൻസ് നമ്പർ ആയ വാത്തി കമിങ്ങുമായി എത്തിയിരിക്കുകയാണ് താരം.

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സിലാണ് നിക്കി വാത്തി കമിങ്ങിന് ചുവടുവയ്ക്കുന്നത്. ഇതിനോടനുബന്ധിച്ച പരിശീലനത്തിൽ നിന്നുള്ള ചെറിയ വിഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്നും നാളെയുമായാണ് അവാർഡ് ഷോ നടക്കുന്നത്. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് നടിയുടെ ഡാൻസ്. താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

Related Articles

Latest Articles