Saturday, October 3, 2026

വീഡിയോകോളും നഗ്നതാ പ്രദര്‍ശനവും; സിനിമാക്കാര്‍ക്ക് മുന്നറിയിപ്പുമായി അനീഷ് രവി

തിരുവനന്തപുരം: വീഡിയോ കോളില്‍ നഗ്നതാ പ്രദര്‍ശനം നടത്തി പണം തട്ടുന്ന സംഘത്തിനെതിരെ സിനിമാ സീരിയല്‍ ആര്‍ട്ടിസ്റ്റ് അനീഷ് രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ സുഹൃത്തും ആര്‍ട്ട് ഡയറക്ടറുമായ അനിലിന്റെ ദുരനുഭവം പങ്കുവെച്ചുകൊണ്ടാണ് താരം ലൈവില്‍ സംസാരിച്ചത്. അറിയാത്ത നമ്പറില്‍ അനിലിന് വീഡിയോ കോള്‍ വന്നു.

എടുത്തപ്പോള്‍ ഒരു പെണ്‍കുട്ടി സംസാരിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുന്നു. ഉടന്‍ തന്നെ അനില്‍ കോള്‍ കട്ട് ചെയ്തുവെങ്കിലും സ്‌ക്രീന്‍ഷോട്ടും എഡിറ്റഡ് വീഡിയോകളും അയച്ച് തന്ന് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതായി അനീഷ് ആരോപിക്കുന്നു. 11500 രൂപയാണ് സംഘം ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുമെന്നാണ് ഭീഷണി. ഇത്തരം ഭീഷണികള്‍ക്ക് ഇരയായ ഒരുപപാട് പേര്‍ സിനിമാ മേഖലയില്‍ ഉണ്ട്. ദയവായി അറിയാത്ത നമ്പറില്‍ നിന്ന് വരുന്ന വീഡിയോ കോളുകള്‍ ആരും എടുക്കരുതെന്നും അനീഷ് രവി മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Latest Articles