Tuesday, January 13, 2026

സിൽക്ക് സ്മിതയുടെ ഓർമ്മകൾക്ക് 25 വർഷം | Silk Smitha

ഇന്ന് സിൽക്ക് സ്മിതയുടെ 25-ാം ചരമവാർഷികം. എന്നും ആരാധകരുടെ മനസില്‍ വശ്യമധുരമായ മന്ദസ്‍മിതത്തോടെയുള്ള നടി, അതാണ് സിൽക്ക് സ്മിത. പതിനാറു വര്‍ഷം മാത്രമുള്ള സിനിമ ജീവിതത്തില്‍ രാജ്യമൊട്ടാകെ പ്രശസ്‍തയായ നടിയായിരുന്നു അവർ. തന്നേക്കാൾ വലിയ മുൻഗാമികൾ ഉണ്ടായിരുന്നില്ല സിൽക് സ്മിതയ്ക്ക്, പിൻഗാമികളും.

വെള്ളിത്തിരയിൽ ചുവടുകൾ കൊണ്ടും ഉടലുകൊണ്ടും ഇത്രമേൽ മാദകത്വം വാരിവിതറിയവർ, ആ ലഹരി അവശേഷിപ്പിച്ചവർ ഏറെയില്ല മലയാളത്തിൽ. 1980-90 കാലങ്ങളിൽ മലയാളത്തിലും തമിഴിലുമായി തിളങ്ങി നിന്ന സിൽക്ക് സ്മിത രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ചിരഞ്ജീവി തുടങ്ങിയ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. 36ാം വയസ്സിൽ സ്മിത തന്റെ ജീവിതത്തിന് പൂർണവിരാമമിട്ടു.

Related Articles

Latest Articles