Monday, October 26, 2026

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കുത്തിക്കൊന്നു; സംഭവത്തിന് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.

ചെന്നൈ: ചെന്നൈയില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് ദാരുണ സംഭവം. സംഭവത്തിന് ശേഷം പ്രതി ചെന്നൈ സ്വദേശി രാമു ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം

ശ്വേതയുടെ കഴുത്തിനാണ് കുത്തേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം പ്രതി രാമു കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്വേത മരിച്ചിരുന്നു. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണോ കൊലപാതകമെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles