Tuesday, January 13, 2026

“കോവിഡ് വാക്സിനേഷനിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് മാതൃക”; വരുന്നത് ഉത്സവകാലം ; കോവിഡ് പോരാട്ടം തുടര്‍ന്നേ മതിയാകൂ ; മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി

ദില്ലി: കൊവിഡ് വാക്സിനേഷനില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസബോധന ചെയ്യുകയായിരുന്നു. കൊവിഡ് മഹാമാരി മാനവരാശിയെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ലെത്തിയ അദ്ദേഹം മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസബോധന ചെയ്യുകയായിരുന്നു. വാക്സിനേഷൻ നൽകുന്നതിലും സ്വീകരിക്കുന്നതിൽ നിന്നും രാജ്യത്തെ ഒരു പൗരൻ പോലും മാറിനിൽക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഉത്സവങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. കോവിഡിന് എതിരായ പോരാട്ടം നമുക്ക് തുടര്‍ന്നേ മതിയാകൂ. അന്താരാഷ്ട്ര തലത്തില്‍ വാക്‌സിനേഷനില്‍ റെക്കോഡ് സൃഷ്ടിച്ചത്. ഉള്‍പ്പെടെ ‘ടീം ഇന്ത്യ’ ഓരോ ദിവസവും പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. ആരും ‘സുരക്ഷാ ചക്ര’ ഉപേക്ഷിക്കരുത്. പ്രോട്ടോക്കോള്‍ പാലിക്കണം- മോദി പറഞ്ഞു. .

വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും നദീ ഉത്സവം ആഘോഷിക്കണമെന്ന് മോദി പറഞ്ഞു . നദികളെ അമ്മയായി കാണുന്നുവെന്നും, നദികളെ ചെറിയ തോതില്‍ മലിനമാക്കുന്നത് പോലും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

facebook follower kaufen

Related Articles

Latest Articles