തൃശൂര്‍: സിനിമാ, നാടക, സീരിയല്‍ രംഗത്ത് ശ്രദ്ധേയനായിരുന്ന പട്ടത്ത് ചന്ദ്രന്‍(59) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.നാടക നടന്‍ കൂടിയായിരുന്ന അദ്ദേഹം കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുപരുവായൂര്‍ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂര്‍ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രിപ്പുകളില്‍ സജീവമായിരുന്നു.
‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിനെ അഭിനയത്തിന് മികച്ച നടനുള്ള 2002ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, പഴശ്ശിരാജ, പി.എന്‍ മേനോന്‍ സിനിമകള്‍ എന്നിവയില്‍ അഭിനയിച്ചു. തോടയം എന്ന സീരിയലില്‍ തൃശൂര്‍ ചന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഭാര്യ വിജയലക്ഷ്‍മി. മക്കള്‍ സൗമ്യ, വിനീഷ്.
instagram volgers kopen
