Friday, May 17, 2024
spot_img

ആശങ്കകൾക്ക് വിരാമം! കോതമംഗലത്ത് നിന്ന് വൈകുന്നേരം കാണാതായ 13-കാരിയെ കണ്ടെത്തി

കൊച്ചി: ആശങ്കകൾക്ക് വിരാമം. എറണാകുളം കോതമംഗലം ഇഞ്ചൂരില്‍നിന്ന് ഇന്ന് വൈകുന്നേരം കാണാതായ 13-കാരിയെ കണ്ടെത്തി. ഇന്ന് വൈകുന്നേരം മൂന്നരയോടെ കാണാതായ കുട്ടിയെ രാത്രി ഒമ്പതുമണിയോടെ ചങ്ങനാശ്ശേരി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം. അന്വേഷണത്തിൽ മാതിരപ്പിള്ളി പ്രദേശത്ത് കൂടി പെണ്‍കുട്ടി നടന്ന് പോകന്നതിന്റെ സിസിടിവി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. വീട്ടുകാരുമായി വഴക്കിട്ട് കുട്ടി വീടു വിട്ടിറങ്ങിയതെന്നാണ് വിവരം.

Related Articles

Latest Articles