Sunday, May 26, 2024
spot_img

തമിഴ്‌നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം !റോഡ് ഉപരോധിച്ച് നാട്ടുകാർ

പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള ടൗണുകളിലാണ് നാട്ടുകാർ പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിച്ച റോഡ് ഉപരോധം രാത്രിയാണ് അവസാനിച്ചത്.വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നത് തുടർ സംഭവമായിട്ടും അധികൃതർ അനാസ്ഥ പുലർത്തുകയാണെന്നും ജീവനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം. കലക്ടറും ഉന്നത വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇക്കാര്യത്തിൽ ഉറപ്പും നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

അങ്കണവാടിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നു വയസ്സുകാരിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്‍സിയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെയാണ് സംഭവം. കുട്ടിയെ ഉടനെ പന്തല്ലൂർ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.

Related Articles

Latest Articles