Wednesday, January 7, 2026

പ്രണയാഭ്യർത്ഥന നിരസിച്ചു ; 15കാരിയെ വെടിവച്ച് കൊന്ന് 22കാരൻ, പ്രതി ഒളിവിൽ

ഉത്തർ പ്രദേശ് : പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ 15 വയസുകാരിയെ വെടിവച്ച് കൊന്നു. ഉത്തർ പ്രദേശിലെ ഭദോഹി എന്ന സ്ഥലത്താണ് സംഭവം നടന്നത്. അനുരാധ ബിന്ദ് എന്ന പെൺകുട്ടിയെയാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കൊലപ്പെടുത്തിയത്

.കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹോദരി നിഷയ്‌ക്കൊപ്പം വരുകയായിരുന്ന അനുരാധയെ 22കാരനായ അരവിന്ദ് വിശ്വകർമ വെടിവയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെ തലയിലാണ് ഇയാൾ വെടിയുതിർത്തത്. സംഭവ സ്ഥനത്തുവച്ച് തന്നെ പെൺകുട്ടി മരണപ്പെട്ടു. പ്രതി അരവിന്ദ് വിശ്വകർമ ഒളിവിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Latest Articles