Monday, November 2, 2026

മരം കടപുഴകി ദേഹത്ത് വീണു !!ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളിയായ 15 വയസ്സുകാരന് ദാരുണാന്ത്യം

ഊട്ടിയില്‍ മരം കടപുഴകി ദേഹത്ത് വീണ് വിനോദസഞ്ചാരത്തിനെത്തിയ മലയാളിയായ 15 വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകന്‍ ആദിദേവ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടി എട്ടാം മൈലിലായിരുന്നു സംഭവം.

23-ാം തീയതിയാണ് ആദിദേവ് ഉള്‍പ്പെടെയുള്ള 14 അംഗസംഘം ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയത്. ഇന്ന് തിരികെ നാട്ടിലേക്ക് മടങ്ങവേ ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ എട്ടാംമൈലില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ ആദിദേവിന്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഉടൻ തന്നെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ഊട്ടി പൈക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ ഊട്ടിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

Related Articles

Latest Articles