Sunday, May 19, 2024
spot_img

സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയെ നിർബന്ധിപ്പിച്ച് ബീയർ കുടിപ്പിച്ചു പീഡിപ്പിച്ചു; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

തളിപ്പറമ്പ് : സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 16 വയസുകാരിയായ പെൺകുട്ടിയെ നിർബന്ധിച്ച് ബീയർ കുടിപ്പിച്ച് പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. വളപട്ടണം സ്വദേശി എ.എം. ഷമിലി (38) നെയാണ് തളിപ്പറമ്പ് പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് ഷമില്‍ 16 വയസുകാരിയെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കും മറ്റും സന്ദർശിച്ചശേഷം ഒരു ബാറിൽ എത്തിച്ചു ബിയർ വാങ്ങി നിർബന്ധിപ്പിച്ചു കുടിപ്പിക്കുകയായിരുന്നു. തുടർന്ന് അവശയായ പെൺകുട്ടിയെ മറ്റൊരു സ്ഥലത്ത് എത്തിച്ചു പീഡനത്തിനു വിധേയയാക്കി എന്നാണു പരാതി.

രണ്ടു ദിവസമായി പെൺകുട്ടിയെ കാണാതായതിനെ തുടർന്നു മാതാപിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു പീഡന വിവരം പുറത്താവുന്നത്.

Related Articles

Latest Articles