Sunday, May 19, 2024
spot_img

‘പ്രതിപക്ഷത്തിന്റെ പെരുമാറ്റം ഇന്ത്യയിലെ അസുരന്മാരുടെ ആധുനിക മുഖം’;പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷത്തെ അസുരന്മാരോട് ഉപമിച്ച് പാകിസ്ഥാൻ എഴുത്തുകാരൻ ഖാലിദ് ഉമർ

രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷത്തെ അസുരന്മാരോട് ഉപമിച്ച് പാകിസ്ഥാൻ എഴുത്തുകാരൻ ഖാലിദ് ഉമർ. സമൂഹ മാദ്ധ്യമമായ ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഹൈന്ദവ ഇതിഹാസ ചരിത്രങ്ങളിൽ, ദേവതകൾ മംഗളകരമായ എന്തെങ്കിലും ചെയ്യുമ്പോഴെല്ലാം, അസുരന്മാർ എല്ലുകളും കല്ലുകളും എറിഞ്ഞ് സംഭവം നശിപ്പിക്കാൻ ശ്രമിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശുഭകരമായ ഉദ്ഘാടന വേളയിൽ പ്രതിപക്ഷത്തിന്റെ പെരുമാറ്റം ഇന്ത്യയിലെ അസുരന്മാരുടെ ആധുനിക മുഖം ചിത്രീകരിക്കുന്നു” എന്നായിരുന്നു ഖാലിദ് ഉമർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോൺഗ്രസിന്റെ നേതൃത്വത്തിൽ 20 പ്രതിപക്ഷ പാർട്ടികളാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത്. എന്നാൽ ജെഡിഎസ്,ബിജെഡി,വൈഎസ്ആർ കോൺഗ്രസ് മുതലായവർ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഇതിനിടെ ശവപ്പെട്ടിയുടെ ചിത്രവും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രവും ചേർത്തുവച്ച് പ്രതിപക്ഷ സഖ്യത്തിൽ ഉൾപ്പെട്ട അർജെഡി ചെയ്ത ട്വീറ്റ് വൻ വിവാദമായി.

Related Articles

Latest Articles