Monday, November 2, 2026

പ്രണയം നിരസിച്ചതിൽ പ്രതികാരം; മൂന്നാറില്‍ 16കാരിയുടെ കഴുത്തറുത്ത ശേഷം 17കാരന്‍ സ്വന്തം കഴുത്തില്‍ കുത്തി

മൂന്നാര്‍: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും പ്രണയകൊല. മൂന്നാറില്‍ പ്രണയം നിരസിച്ച പതിനാറുകാരിയെ പതിനേഴുകാരന്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. 16 കാരിയെ 17 കാരനാണ് കൊല്ലാൻ ശ്രമിച്ചത്.

പ്രണയം നിരസിച്ചതിലുള്ള പ്രതികാരമാണ് അക്രമത്തിൽ കലാശിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സ്വന്തം കഴുത്തില്‍ കുത്തുകയായിരുന്നു. യുവാവിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

 

Related Articles

Latest Articles