Sunday, December 14, 2025

സൽമാൻ ഖാനെതിരെ വധഭീഷണി സന്ദേശമുയർത്തി;21 കാരൻ അറസ്റ്റിൽ

മുംബൈ:ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധഭീഷണി സന്ദേശയമുയർത്തിയ 21 കാരൻ അറസ്റ്റിൽ.
രാജസ്ഥാനിലെ ജോധ്പൂരി സ്വദേശി ധക്കദ് രാം വിഷ്‌ണോയി(21) ആണ് അറസ്റ്റിലായത്.രാജസ്ഥാൻ പോലീസുമായി മുംബൈ പോലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. നടന്റെ പരാതിയിൽ ബാന്ദ്ര പോലീസ് കേസെടുത്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പഞ്ചാബി ഗായകൻ സിദ്ധു മൂസ്‌വാലയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ധക്കദ് രാം വിഷ്‌ണോയിക്ക് ഉണ്ട്. സൽമാന് ഭീഷണിയുള്ളതിനാൽ പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles