Tuesday, May 14, 2024
spot_img

ഭർത്താവുമായി വഴക്ക്! നാലു കുട്ടികളുമായി യുവതി കിണറ്റിൽ ചാടി;മൂന്നുമക്കൾ മരിച്ചു, യുവതിയും
മൂത്തകുട്ടിയും രക്ഷപ്പെട്ടു

ഭോപ്പാൽ: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് നാലു കുട്ടികളുമായി യുവതി കിണറ്റിൽ ചാടി.മൂന്നുമക്കൾ മരിച്ചു. യുവതിയും മൂത്തമകനും രക്ഷപ്പെട്ടു.മദ്ധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലാണ് സംഭവം.പ്രമീള ബിലാല എന്ന മുപ്പതുകാരിയായ യുവതിയാണ് കിണറ്റിൽ മക്കളേയും കൊണ്ട് ചാടിയത്. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന യുവതി കിണറ്റിലേക്ക് തൂങ്ങിക്കിടന്ന കയറിൽ പിടിച്ചുനിൽക്കുകയായിരുന്നു. ഒപ്പം മൂത്തമകളും രക്ഷപ്പെട്ടു. എന്നാൽ ഒന്നര വയസ്സുള്ള മകനും മൂന്നും അഞ്ചും വയസ്സുള്ള രണ്ടു പെൺകുട്ടികളും വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് രമേഷുമായുള്ള വഴക്കിനെ തുടർന്നാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്.

മൂന്ന് കുട്ടികളുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രമീളയുടേയും കുട്ടിയുടേയും ആരോ​ഗ്യനില മെച്ചപ്പെട്ടതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles