Tuesday, October 6, 2026

മണ്ണാറശാലയിൽ 48 ദിവസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; കുളിപ്പിക്കുന്നതിനിടയിൽ വീണതെന്ന് അമ്മ, അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പോലീസ്

ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാലയിൽ 48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തുലാംപ്പറമ്പ് വടക്ക് പഴഞ്ചത്തിൽ വീട്ടിൽ ശ്യാമകുമാറിന്റെ മകൾ ദൃശ്യയാണ് മരിച്ചത്.

കുഞ്ഞിനെ കുളിപ്പിക്കവേ കിണറ്റിൽ വീണതെന്നാണ് അമ്മ ദീപ്തിയുടെ മൊഴി. എന്നാൽ ഇത് പൂർണ്ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles