Thursday, May 16, 2024
spot_img

തളർവാതരോഗിയായ 60 കാരിയെ പീഡിപ്പിച്ചു; 22 കാരൻ അറസ്റ്റിൽ

മുംബൈ:തളർവാതരോഗിയായ 60 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ 22 കാരൻ അറസ്റ്റിൽ. വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് യുവാവ് വയോധികയെ പീഡിപ്പിച്ചത്.മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ അപ്‌നഗർ ഏരിയയിൽ ചൊവ്വാഴ്‌ചയാണ് കൊടുംക്രൂരത നടന്നത്.

പക്ഷാഘാതം പിടിപെട്ട വൃദ്ധ ഏഴ് വർഷമായി വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. സമീപത്തായി സഹോദരൻ താമസിക്കുന്നുണ്ട്. ചൊവ്വാഴ്‌ച പുലർച്ചെ ഒരു മണിയോടെ 22 കാരൻ വീട്ടിൽ അതിക്രമിച്ചു കയറി. നിലവിളിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു. വൃദ്ധയുടെ ചിത്രം എടുത്ത ശേഷമാണ് പ്രതി മടങ്ങിയതെന്നും പോലീസ് പറഞ്ഞു.

രാവിലെ ചായ നൽകാൻ വന്ന സഹോദരനോട് ഇര സംഭവം പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Latest Articles