Thursday, October 8, 2026

വനവാസി യുവാവിന് കരടിയുടെ ആക്രമണം; തലയ്ക്ക് ഗുരുതര പരിക്ക്

മലപ്പുറം: പൂക്കോട്ടുംപാടത്ത് വനവിഭവം ശേഖരിക്കാൻ പോയ വനവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. ടി കെ കോളനിയിലെ വനവാസിയുവാവ് കുഞ്ഞനെയാണ് കരടി ആക്രമിച്ചത്.

പരിക്കേറ്റ കുഞ്ഞനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞൻ ഒറ്റയ്ക്കാണ് ഇന്ന് രാവിലെ വനത്തിൽ പോയത്. കരടിയുടെ ആക്രമണത്തിൽ തലക്ക് പിന്നിൽ പരുക്കേറ്റ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Latest Articles