Friday, May 3, 2024
spot_img

‘നാനാത്വത്തിൽ ഏകത്വം’ ; ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ച്ഭാരതീയ തീരസംരക്ഷണ സേന

“ആസാദി കാ അമൃത് മഹോത്സവ്” ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ബൈക്ക് റാലി സംഘടിപ്പിച്ചു. ഭാരതീയ തീരസംരക്ഷണ സേനയുടെ കേരള-മാഹി ജില്ലാ ആസ്ഥാനത്തെ കൽവത്തി റോഡിൽ നിന്ന് മണശ്ശേരി മത്സ്യബന്ധന ഗ്യാപ്പിലേക്കാണ് റാലി സംഘടിപ്പിച്ചത്.

‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാവരുടെയും സജീവ പങ്കാളിത്തം നേടുന്നതിനുള്ള മികച്ച മാർഗമാണ് ബൈക്ക് റാലിയെന്ന് കൊച്ചി തീരസംരക്ഷണ സേനാ ട്രെയിനിംഗ് സെന്റർ ചാർജ് ഓഫീസർ പറഞ്ഞു. ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ആണ് ഡിഐജി അരവിന്ദ് ശർമ്മ സംസാരിച്ചത്.

ബൈക്ക് റാലിയെ തുടർന്ന് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിനെതിരെയും അതുമൂലം സമുദ്ര പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ചു കമ്മ്യൂണിറ്റി ഇന്ററാക്ഷൻ പ്രോഗ്രാമിൽ ബോധവൽക്കരണം നടത്തി. 50 മത്സ്യത്തൊഴിലാളികളാണ് ഈ കൂട്ടായ്മയിൽ പങ്കെടുത്തത്.

Related Articles

Latest Articles