Wednesday, May 22, 2024
spot_img

അംഗപരിമിതർക്കും രോഗികൾക്കുമായി ഒരു ബോട്ട് യാത്ര; ഏവരുടെയും മനസ്സുനിറച്ച് ഒല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മാതൃക

ആലപ്പുഴ: അംഗപരിമിതരും രോഗികളും ഉള്‍പ്പെടുന്ന ആലപ്പുഴയിലെ 56 ഓളം പേര്‍ക്ക് ബോട്ട് യാത്ര ഒരുക്കി തൃശൂരിലെ ഒല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സീ കുട്ടനാട് ബോട്ടിലാണ് വിനോദ യാത്ര ഒരുക്കിയത്. ബസ് മാർഗമാണ് എല്ലാവരെയും തൃശൂരില്‍ നിന്നും ആലപ്പുഴയിലെത്തിച്ചത്.

വീല്‍ചെയറുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന 25 പേർ ആദ്യമായാണ് കുട്ടനാട്ടിലെ കായല്‍ ഭംഗി ആസ്വദിക്കുന്നത്. ഇത് അവരുടെ മാത്രമല്ല അവരുടെ കൂട്ടിരുപ്പുകാരുടെയും ആദ്യത്തെ ബോട്ട് യാത്ര കൂടിയായിരുന്നു. ആലപ്പുഴ മാതാ ജെട്ടിയില്‍ നിന്ന് തുടങ്ങിയ ബോട്ട് യാത്രയ്ക്ക് ഒല്ലൂരിലെ പാലിയേറ്റീവ് വോളണ്ടിയര്‍മാരാണ് കൈത്താങ്ങായി മാറിയത്.

Related Articles

Latest Articles