Friday, April 26, 2024
spot_img

കോഴിക്കോട് വീടിന്റെ ചുവരിൽ വെടിയുണ്ട ; വീടിന് മുറ്റത്ത് നാടൻ തോക്കിന്റെ തിരകൾ; പന്നിയെ വെടിവെച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: അടിവാരം വള്ളിയോടിൽ ഒരു വീടിന്റെ പില്ലറിൽ വെടിയുണ്ട പതിച്ചു. വള്ളിയോട് സ്വദേശി മണിയൻ എന്നയാളിന്റെ വീടിന്റെ പില്ലറിന് മുകളിലാണ് വെടിയേറ്റത്.

സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിൽ വീടിന് മുറ്റത്ത് നിന്ന് നാടൻ തോക്കിന്റെ തിരയുടെ ഭാഗങ്ങളും കണ്ടെടുത്തു. വനത്തിന് സമീപമുള്ള ഈ പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ട്. അതുകൊണ്ട് തന്നെ പ്രദേശവാസികളാരോ പന്നിയെ വെടിവെച്ചപ്പോൾ ഉന്നം തെറ്റി വെടിയുണ്ട വീടിന് പതിച്ചതാവാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles