Monday, May 6, 2024
spot_img

യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി കാർ അപകടത്തിൽപ്പെട്ടു; പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്

യുക്രൈൻ: യുക്രൈൻ പ്രസിഡന്റ് വോളാഡിമർ സെലെൻസ്‌കിയുടെ കാർ അപകടത്തിൽപ്പെട്ടു. കീവിൽ വച്ചാണ് അപകടമുണ്ടായത്. എന്നാൽ അദ്ദേഹത്തിന് കാര്യമായ പരിക്കില്ല, സെലെൻസ്‌കി വക്താവ് സെർഹി നൈകിഫോറോവ് വ്യാഴാഴ്ച രാവിലെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പറയാത്ത നൈക്കിഫോറോവ് – സെലെൻസ്‌കിയുടെ കാർ ഒരു സ്വകാര്യ വാഹനവുമായി കൂട്ടിയിടിച്ചതായി പറഞ്ഞു.

“പ്രസിഡണ്ടിനെ ഒരു ഡോക്ടർ പരിശോധിച്ചു, ഗുരുതരമായ പരിക്കുകളൊന്നും കണ്ടെത്തിയില്ല,” അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെലൻസ്‌കിയോടൊപ്പമുള്ള ഡോക്ടർമാർ സ്വകാര്യ കാറിന്റെ ഡ്രൈവർക്ക് അടിയന്തര സഹായം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles