Thursday, September 24, 2026

വൈത്തിരിയിൽ ഓടുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

വൈത്തിരി: ഓടുന്ന കാറിന് തീപിടിച്ച് അപകടം. വയനാട് വൈത്തിരിയിലാണ് സംഭവം. മേപ്പാടി സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. വൈത്തിരി കനറാ ബാങ്കിന് സമീപം ദേശീയപാതയിൽ വെച്ചാണ് കാറിന് തീപ്പിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ പുറത്തിറങ്ങി നോക്കുമ്പോഴായിരുന്നു കത്തിയത്. അതിനാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. നിസ്സാൻ ടെറാനോ കാറാണ് കത്തിയത്. വൈത്തിരി പോലീസ് സ്ഥലത്തെത്തി.

Related Articles

Latest Articles