ഹരിപ്പാട്: നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്.വീയപുരം എടത്വാ റോഡിൽ ഡിപ്പോ പാലത്തിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങിവരികയായിരുന്ന വീയപുരം പായിപ്പാട് വിരുപ്പിൽ വിജി, നൈനാൻ പറമ്പിൽ ഷിൻസി, സൗമിനി എന്നിവർക്കാണ് പരിക്കേറ്റത്.
എടത്വായിൽ നിന്നും വീയപുരം റോഡിലേക്ക് കയറുമ്പോൾ കാറിന്റെ നിയന്ത്രണം തെറ്റി വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.വാഹനത്തിന്റെ മുൻ ഭാഗം തകർന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. ജെ സി ബി ഉപയോഗിച്ച് കാർ മാറ്റിയതിനു ശേഷം കടപ്രയിൽ നിന്നും വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി പൊട്ടിവീണ വൈദ്യുത കമ്പികളും തൂണുകളും നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

