Monday, May 6, 2024
spot_img

അർത്തുങ്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അറസ്റ്റിലായ പ്രതി അരിഫുൾ ഇസ്‌ലാം ബംഗ്ലദേശ് സ്വദേശിയെന്ന് പോലീസ്; ഇന്ത്യയിലെത്തിയത് പാസ്പോർട്ടോ വീസയോ ഇല്ലാതെയെന്ന് കണ്ടെത്തൽ

ആലപ്പുഴ: അർത്തുങ്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി ബംഗ്ലദേശ് സ്വദേശിയെന്ന് പോലീസ്. ബംഗ്ലദേശ് പിരോജ്പുർ ജില്ലയിലെ ഷമീം എന്ന അരിഫുൾ ഇസ്‌ലാം (26) ആണ് പിടിയിലായത്. പാസ്പോർട്ടോ വീസയോ ഇല്ലാതെ കഴിഞ്ഞ ജൂണിലാണ് ഇയാൾ ഇന്ത്യയിലെത്തിയത് എന്ന് കണ്ടെത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി ബംഗ്ലദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്.

ഓഗസ്റ്റ് 23ന് ആക്രി പെറുക്കി നടക്കുന്നതിനിടെ, വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത ദിവസം തന്നെ പ്രതിയെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സെപ്റ്റംബർ 6ന് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി ചേദ്യം ചെയ്തതിൽ നിന്നാണ് പ്രതി ബംഗ്ലദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്.

Related Articles

Latest Articles