തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ ആവശ്യമില്ലാത്ത തസ്തികകൾ ഇല്ലാതാക്കി പുതിയവ സൃഷ്ടിക്കുന്നതടക്കമുള്ള കാര്യങ്ങൾ പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ചു. റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനായ വി.എസ്.ശെന്തിൽ അധ്യക്ഷനായ സമിതിക്കാണ് പഠനത്തിന്റെ ചുമതല. സമിതിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് മാനേജ്മെന്റ് കൺസൾട്ടൻസിക്കായി കോഴിക്കോട് ഐഎംഎമ്മിന്റെ സേവനം ഉപയോഗിക്കാം.മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് നൽകണം.
ഏതൊക്കെ പുതിയ തസ്തികകൾവേണമെന്നും, ആവശ്യമില്ലാത്ത തസ്തിക ഒഴിവാക്കി പുതിയവ സൃഷ്ടിക്കാനുള്ള ശാസ്ത്രീയ നിർദേശങ്ങളും സമിതി നൽകും. ഇതിനോടകം നടപ്പിലാക്കിയതും പുതുതായി നടപ്പിലാക്കുന്നതുമായ പരിഷ്കാരങ്ങൾക്ക് അനുസരിച്ചു നിലവിലെ സർവീസ് ചട്ടങ്ങളിലും നിയമങ്ങളിലും വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാനും സമിതിക്കു സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.

