Thursday, May 16, 2024
spot_img

സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി വേണ്ട; സിംഗിൾ ബെഞ്ച് നിർദേശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു

തിരുവനന്തപുരം:സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിർദേശം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.

സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. കെടിയു വിസിയായി സിസ തോമസിന് തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാരിന് ആശ്വാസം നൽകുന്ന നിരീക്ഷണങ്ങളാണ് ഡിവിഷൻ ബെഞ്ചിൽ നിന്നുണ്ടായത്.

സർക്കാർ ഹർജി നിലനിൽക്കില്ലെന്ന ചാൻസലറായ ഗവർണറുടെയും സിസ തോമസിന്റെയും വാദം നേരത്തെ കോടതി തള്ളിയിരുന്നു. ഉത്തരവിനെ സർക്കാർ ചോദ്യം ചെയ്തത് അത്യപൂർവ ഹർജിയിലൂടെയാണ് എന്നായിരുന്നു കോടതി വ്യക്തമാക്കിയത്

Related Articles

Latest Articles