Thursday, March 28, 2024
spot_img

വീണ്ടും തെരുവ്നായ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന ഒന്നരവയസുകാരനെ നായ കടിച്ചുകീറി

കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരന് നേരെ തെരുവു നായയുടെ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന കുട്ടിയെ നായ കടിച്ചുകീറി. പാനൂർ സ്വദേശിയായ നസീറിന്റെ മകൻ ഐസിന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ കുട്ടിയുടെ മുഖത്തിനും കണ്ണിനും ​ഗുരുതര പരിക്കേറ്റു. മൂന്നു പല്ലുകളും നഷ്ടമായി. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ‌ എത്തിച്ചു.

Related Articles

Latest Articles