Friday, May 3, 2024
spot_img

തൃശ്ശൂരിൽ മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പന്ത്രണ്ടുകാരൻ ആശുപത്രിയിൽ

തൃശ്ശൂർ: മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി പരിക്കേൽപ്പിച്ചു. തൃശ്ശൂർ പനമ്പിള്ളിയിലാണ് അച്ഛന്റെ ക്രൂരത. വാനത്ത് വീട്ടിൽ പ്രഭാതാണ് രാവിലെ 10 മണിയോടെ മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്.

കഴുത്തിന് പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമല്ല. പിതാവിനെ വിയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles