Monday, September 21, 2026

തിരുവനന്തപുരം ആര്യശാലയിൽ രാസപാദാർത്ഥം സൂക്ഷിച്ച കടയിൽ തീപിടിത്തം

തിരുവനന്തപുരം : തിരുവനന്തപുരം ആര്യശാലയില്‍ കെട്ടിടത്തില്‍ അഗ്നിബാധ. ആര്യശാല ക്ഷേത്രത്തിന് സമീപത്തെ നാല് കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ രാസപദാർത്ഥങ്ങൾ സൂക്ഷിച്ചിരുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. കടയിൽ ബ്ലീച്ചിങ് പൗഡര്‍ അടക്കമുള്ള രാസപദാര്‍ഥങ്ങൾ സൂക്ഷിച്ചിരുന്നു എന്നാണ് വിവരം.അതെ സമയം ബ്ലീച്ചിങ് പൗഡറിനാണോ തീപിടിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

Related Articles

Latest Articles