Saturday, May 4, 2024
spot_img

‘‘നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്. 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു’’ AI ക്യാമറ പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ ബോർഡ് സ്ഥാപിച്ച് പ്രതിഷേധവുമായി പ്രതിപക്ഷത്തിന്റെ യുവജന സംഘടന

അടൂർ : സംസ്ഥാനത്തുടനീളം സ്ഥാപിച്ച AI ക്യാമറകൾ ഇന്ന് രാവിലെ എട്ട് മണി മുതൽ പ്രവർത്തനമാരംഭിച്ച് പിഴ ഈടാക്കി തുടങ്ങിയതിന് പിന്നാലെ വ്യത്യസ്തമായ പ്രതിഷേധവുമായി പ്രതിപക്ഷത്തിന്റെ യുവജന സംഘടന. ‘നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്’ എന്ന ബോർഡ് സ്ഥാപിച്ചായിരുന്നു സംഘടനയുടെ വ്യത്യസ്തമായ പ്രതിഷേധം.

‘‘നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്. 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു’’ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. സംഘടനയുടെ അടൂർ നിയോജകമണ്ഡലം കമ്മിറ്റിയാണു ബോർഡ് സ്ഥാപിച്ചത്.

ഇന്ന് രാവിലെ 8 മുതലാണ് ക്യാമറകൾ പ്രവർത്തനസജ്ജമായത്. പദ്ധതിയിൽ വ്യാപക അഴിമതിയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തനസജ്ജമായത്. ഗതാഗതലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമേ വീട്ടിലേക്കു നോട്ടിസും അയയ്ക്കും

Related Articles

Latest Articles