Saturday, April 27, 2024
spot_img

ശുക്രനിൽ 1000 പേരുള്ള ഒഴുകി നടക്കുന്ന കോളനി ; പദ്ധതിയുമായി ഓഷൻഗേറ്റ് സഹസ്ഥാപകൻ

ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ പൊട്ടിത്തെറിച്ച ടൈറ്റൻ പേടകത്തിന്റെ നിർമാതാക്കളായ ഓഷൻഗേറ്റ് എക്സ്പെഡിഷൻസ് കമ്പനിയുടെ സഹസ്ഥാപകൻ ഗില്ലേർമോ സോൻലീൻ മനുഷ്യരെ ശുക്രഗ്രഹത്തിലേക്ക് അയയ്ക്കുന്നതിനും ശുക്രനിൽ മനുഷ്യ കോളനി സ്ഥാപിക്കുന്നതിനും പദ്ധതി തയാറാക്കുന്നുവെന്ന് റിപ്പോർട്ട്. സ്റ്റോക്ടൻ റഷിനൊപ്പം 2009 ൽ ഗില്ലേർമോ സോൻലീൻ കമ്പനി സ്ഥാപിച്ചുവെങ്കിലും നാല് വർഷങ്ങൾക്ക് ശേഷം 2013ൽ കമ്പനിയിൽ നിന്നു വേർപിരിഞ്ഞു

2050ൽ 1000 പേരടങ്ങുന്ന ഒരു മനുഷ്യക്കോളനി ശുക്രനിൽ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഹ്യൂമൻസ് ടു വീനസ് എന്ന ഫ്യൂച്ചുറിസ്റ്റിക് കമ്പനിയുടെ ചെയർമാനായ സോൻലീന് ശുക്രനിൽ ഒഴുകിനടക്കുന്ന ഒരു കോളനി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ശുക്രന്റെ അന്തരീക്ഷത്തിൽ വ്യാപിച്ചിരിക്കുന്ന സൾഫ്യൂറിക് ആസി‍ഡ് മേഘങ്ങളെ അതിജീവിക്കാൻ കരുത്തുള്ളവയായിരിക്കും ഈ കോളനി. ശുക്രന്റെ ഉപരിതലത്തിൽ നിന്ന് 50 കിലോമീറ്റർ ഉയരെ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുമെന്ന നാസയുടെ പഠന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സോൻലീ പദ്ധതിയുമായി മുന്നോട്ടു വന്നത്.

.

മലകളും കുന്നുകളും കുഴികളും അഗ്നിപർവതങ്ങളുമൊക്കെ നിറഞ്ഞ ചൂടേറിയ ഗ്രഹമാണ് ശുക്രൻ. ഭൂമിയിൽ വെള്ളത്തിലിറങ്ങിയിട്ട് നമ്മൾ കൈ ചലിപ്പിച്ചാൽ ഉണ്ടാകുന്നത് പോലെയാണ് ശുക്രനിൽ വായുവിൽ കൈചലിപ്പിച്ചാൽ തോന്നുക. അന്തരീക്ഷത്തിന്റെ 92 ശതമാനവും കാർബൺ ഡൈഓക്സൈഡാണ്. 465 ഡിഗ്രിയാണ് ശുക്രനിലെ താപനില. ഭൂമി അച്ചുതണ്ടിൽ കറങ്ങുന്ന ദിശയുടെ നേരെ എതിർദിശയിലാണ് ശുക്രൻ കറങ്ങുന്നത്. അതിനാൽ തന്നെ സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കും.

Related Articles

Latest Articles