Tuesday, April 30, 2024
spot_img

കിള്ളിപ്പാലത്ത് ആക്രി വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം ; തീ അണയ്ക്കാൻ ശ്രമങ്ങൾ തുടരുന്നു

തിരുവനന്തപുരം : കിള്ളിപ്പാലത്ത് ആക്രി വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് വൈകുന്നേരം 6.30ഓടെയാണ് സംഭവം. ബണ്ട് റോഡിനു സമീപം നാലു വർഷത്തോളം പ്രവർത്തിച്ചു വരുന്ന ലക്ഷ്മി ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

കാർഡ് ബോർഡുകളും പേപ്പറുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നു. ഇത് തീ ആളിക്കത്തുവാൻ കാരണമായി. ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് യൂണിറ്റുകളിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രമം നടത്തുകയാണ്

Related Articles

Latest Articles