Friday, May 10, 2024
spot_img

കമ്പനിയിലെ അനാസ്ഥ ; മാലിന്യക്കുഴിയിൽ വീണ് പൊലിഞ്ഞത് നാല് വയസ്സുകാരിയുടെ ജീവൻ

കൊച്ചി : പെരുമ്പാവൂരിൽ നാല് വയസുകാരി മാലിന്യക്കുഴിയിൽ വീണ് മരിച്ചു. കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലെ വേസ്റ്റ് കുഴിയിലാണ് കുട്ടി വീണത്. കമ്പനിയിലെ ജീവനക്കാരിയായ പശ്ചിമബം​ഗാൾ ഹുനൂബയുടെ മകൾ അസ്മിനിയാണ് മാലിന്യക്കുഴിയിൽ വീണ് മരിച്ചത്.

സ്കൂളോ അം​ഗൻവാടി സൗകര്യമോ ഇല്ലാത്തതുകൊണ്ട് മകളെയും കൂട്ടിയാണ് ഇവർ ജോലിക്ക് പോയിരുന്നത്. ജോലിക്കിടെ അമ്മക്ക് മകളെ കൃത്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Latest Articles