Sunday, April 28, 2024
spot_img

കടലോളം സ്നേഹം !!
രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് ചുംബിച്ച് തുർക്കി വനിത; ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ !!

ദില്ലി : ഭൂകമ്പം കശക്കിയെറിഞ്ഞ തുർക്കിയിൽ, രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയെ സ്നേഹത്തോടെ ചേർത്തു പിടിച്ച് തുർക്കി വനിത ചുംബിക്കുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ ആർമിയുടെ അഡിഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വി കെയർ’ എന്ന അടിക്കുറിപ്പിനൊപ്പം ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ചിത്രം ഷെയർ ചെയ്യുന്നത്.

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയെയും സിറിയയെയും രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ ഇന്ത്യ ‘ഓപറേഷൻ ദോസ്ത് എന്ന പേരിൽ രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവർത്തന സംഘങ്ങളെയും മെഡിക്കൽ ടീമുകളെയും അയച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യം ദുരിത മേഖലയിൽ ആശുപത്രി നിർമിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയിലെ പരിക്കേറ്റവരെയും ചികിത്സിക്കുന്നതിന്റെയും ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും ദുരിത്വാശ്വസ പ്രവർത്തനങ്ങൾക്കാവശ്യമായ കിറ്റുകളടക്കം വഹിച്ച ആറ് വിമാനങ്ങളെയാണ് നിലവിൽ തുർക്കിയിലേക്കും സിറിയയിലേക്കും അയച്ചിരിക്കുന്നത്.
അതെ സമയം തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻഭൂകമ്പത്തിൽ മരണസംഖ്യ നിലവിൽ 21,000 കടന്നു.

Related Articles

Latest Articles