Sunday, May 19, 2024
spot_img

ഹേയ് റോക്ക്സ്റ്റാർ .. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തമ്മിലുള്ള സൗഹൃദ സംഭാഷണം ശ്രദ്ധ നേടുന്നു


കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഇന്ന് ദില്ലിയിൽ നടന്ന പരിപാടിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കണ്ടുമുട്ടുകയും അദ്ദേഹത്തെ “റോക്ക്സ്റ്റാർ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. നെറ്റ്‌വർക്ക് 18 ആതിഥേയത്വം വഹിച്ച റൈസിംഗ് ഇന്ത്യ സമ്മിറ്റ് 2023-ൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.

“നിങ്ങൾ ഒരു റോക്ക്‌സ്റ്റാർ ആണ് ബോസ്,. ഞങ്ങൾ നിങ്ങളെ പിന്തുടരും” ജയശങ്കറിനോട് ഗോയൽ പറഞ്ഞു.

അതെസമയം രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളെ പീയുഷ് ഗോയൽ രൂക്ഷമായി വിമർശിച്ചു.

“അഴിമതിക്കാരുടെ കൂട്ടുകെട്ട് വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ അഖണ്ഡതയെയും സ്ഥാപനങ്ങളെയും കുറിച്ച് സെലക്ടീവായ ചോദ്യങ്ങൾ ഉയർത്തുന്നതിലൂടെ, കോൺഗ്രസ് തങ്ങൾക്ക് താഴാൻ കഴിയുന്ന നിലവാരം കാണിക്കുകയാണ്.കോടതികളിലും സ്ഥാപനങ്ങളിലും സമ്മർദം ചെലുത്താനുള്ള കോൺഗ്രസ് തന്ത്രമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2014 മുതൽ അവർ ജനാധിപത്യത്തെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ ജനാധിപത്യം സുരക്ഷിതമാണ്. ജനങ്ങൾ അവരുടെ വിധി പറഞ്ഞു. ബിജെപി അധികാരത്തിലുള്ള മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ നോക്കൂ. ജനങ്ങൾ നമുക്കൊപ്പമുണ്ട്,” ഗോയൽ പറഞ്ഞു.

Related Articles

Latest Articles