Thursday, May 2, 2024
spot_img

‘അന്താരാഷ്ട്ര സമാധാനത്തിനുള്ള ഏറ്റവും ഗുരുതരമായ ഭീഷണിയാണ് തീവ്രവാദം’: ദില്ലിയിൽ നടന്ന എസ്‌സിഒ യോഗത്തെ അഭിസംബോധന ചെയ്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) നിലവിലെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ഇന്ത്യ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ ഇന്ന് ദില്ലിയിൽ അംഗരാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം സംഘടിപ്പിച്ചു.

ഭീകരവാദവും അതിന്റെ എല്ലാരൂപങ്ങളും അതിനായി ലഭിക്കുന്ന ധനസഹായവും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും. തീവ്രവാദ പ്രവർത്തനങ്ങൾ ഒരിക്കലും ന്യായീകരിക്കാനാകാത്തതാണെന്നും ദില്ലിയിൽ സന്നിഹിതരായ അംഗരാജ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഡോവൽ പറഞ്ഞു.

റഷ്യൻ ഫെഡറേഷന്റെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളായ് പത്രുഷേവ് യോഗത്തിൽ നേരിട്ട് പങ്കെടുത്തപ്പോൾ പാകിസ്ഥാനും ചൈനയും ഓൺലൈൻ ആയിട്ടാണ് പങ്കെടുത്തത്.

2001-ൽ രൂപീകരിച്ച ഒരു അന്തർസർക്കാർ സംഘടനയായ എസ്‌സിഒയിൽ ഇന്ത്യ, ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിങ്ങനെ എട്ട് അംഗരാജ്യങ്ങളാണുള്ളത്. അംഗരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക, രാഷ്ട്രീയ, സൈനിക സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യങ്ങൾ

2022-ലാണ് , 2023-ലേക്കുള്ള ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തത്.

Related Articles

Latest Articles