Friday, May 3, 2024
spot_img

ഇടുക്കിയിൽ ബൈക്ക് യാത്രികനെതിരെ പാഞ്ഞടുത്ത് കടുവാക്കൂട്ടം! യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

കട്ടപ്പന: ജോലിയ്ക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികനെതിരെ പാഞ്ഞടുത്ത് കടുവാക്കൂട്ടം. ഇടുക്കി
പുഷ്പഗിരിയിലാണ് സംഭവം.ടിപ്പർ ഡ്രൈവറായ മോബിൻ കട്ടപ്പനക്ക് പോകുവാൻ ബൈക്കിൽ വരുമ്പോഴാണ് റോഡിൽ ചെറുതും വലുതുമായ കടുവകൾ ആക്രമിക്കാനെത്തിയത്.യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ മോബിൻ അലറിവിളിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തിയും പ്രദേശത്ത് തിരച്ചിൽ നടത്തി. എന്നാൽ കടുവകളെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദ്ദേശം.

Related Articles

Latest Articles