Saturday, October 31, 2026

അരികൊമ്പനെ തേടി കാട്ടാനക്കൂട്ടം; സിമന്റ്പാലത്ത് തമ്പടിച്ച് 12 ആനകൾ

ഇടുക്കി: അരികൊമ്പനെ തേടി കാട്ടാനക്കൂട്ടം. സിമന്റ്പാലത്ത് പന്ത്രണ്ട് ആനകളുള്ള സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പനെ മയക്കുവെടിവെച്ച സ്ഥലത്താണ് ഈ ആനകൾ ഉള്ളത്. ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പ് വാച്ചർമാർ നിരീക്ഷിക്കുന്നുണ്ട്.

11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് കഴിഞ്ഞ ദിവസം അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.

Related Articles

Latest Articles