Monday, October 5, 2026

കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്റ്റൈൽസിൽ വൻ തീപിടിത്തം;തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം. പാളയം ചാലപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി ടെക്‌സ്റ്റൈൽസിന്റെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇപ്പോഴും ഫയർഫോഴ്‌സിന്റെ 13 യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.

ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ തീപിടിത്തത്തിൽ കത്തി നശിച്ചു. തീപിടിത്ത കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ജയലക്ഷ്മി ടെക്‌സ്റ്റൈൽസിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles