Sunday, September 27, 2026

കുട്ടനെല്ലൂരിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം;വാഹനങ്ങൾ ഭാഗികമായി കത്തി നശിച്ചു,

തൃശ്ശൂർ: വൻ തീപിടിത്തം. കുട്ടനെല്ലൂരിൽ കാർ ഷോറൂമിലാണ് വൻ തീപിടിത്തം ഉണ്ടായത് .വാഹനങ്ങൾ ഭാഗികമായി കത്തി നശിച്ചു. ഹൈസൺ മോട്ടോർ ഷോറൂമിൽ രാവിലെ ആറ് മണിയോടെയാണ് തീ ആളിപടർന്നത്.പിന്നീട് തീ പടരുന്നത് ശ്രദ്ധയിൽപെട്ട സെക്യൂരിറ്റി ജീവനക്കാരൻ ഫയർഫോഴ്‌സിന്റെ വിവരമറിയിക്കുകയായിരുന്നു.

തീപ്പിടുത്തം ഉണ്ടാകുമ്പോൾ ഷോറൂമിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.

Related Articles

Latest Articles