Saturday, May 11, 2024
spot_img

എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിൽ ദുരൂഹത ;ഇത് കെൽട്രോണിനെ മുൻനിർത്തിയുള്ള സർക്കാരിന്റെ കള്ളക്കളി,രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. 75 കോടിയുടെ പദ്ധതി എങ്ങനെയാണ് 232 കോടി ആയി മാറിയതെന്നും രമേശ്‌ ചെന്നിത്തല ചോദിച്ചു. തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പദ്ധതിയ്ക്ക് എതിരെ ചെന്നിത്തല ആഞ്ഞടിച്ചത്. പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ വമ്പിച്ച കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു രേഖയും വിവരാവകാശനിയമപ്രകാരം നല്‍കുന്നില്ല. സര്‍ക്കാര്‍ മുഴുവന്‍ കാര്യങ്ങളും മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എഐ ക്യാമറകള്‍ വെക്കുന്നതിന് കെല്‍ട്രോണ്‍ എസ്.ആര്‍.ഐ.ടി. എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനിക്ക് ഉപകരാര്‍ നല്‍കി. ഇവര്‍ക്ക് ഇതിൽ മുന്‍പരിചയമില്ല. ഇ ടെന്‍ഡറിലൂടെയാണ് എസ്.ആര്‍.ഐ.ടിയെ തിരഞ്ഞെടുത്തതെന്നാണ് കെല്‍ട്രോണ്‍ അറിയിക്കുന്നത്. എന്നാല്‍, ടെന്‍ഡറില്‍ വേറെ ആരെയെങ്കിലും പങ്കെടുത്തിരുന്നോയെന്ന് കെല്‍ട്രോണ്‍ വ്യക്തമാക്കണം. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിച്ചോയെന്നുള്‍പ്പെടെ വ്യക്തമാക്കേണ്ടുതുണ്ടെന്നും ചെന്നിത്തല ആഞ്ഞടിച്ചു.

Related Articles

Latest Articles