Sunday, September 20, 2026

റിയാൻ പരാഗ് ടീമിലില്ല; ബാംഗ്ലൂരിനെതിരെ ഫീൽഡിങ് തിരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ്

ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനു ടോസ്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തു. അതെ സമയം മെല്ലെപോക്ക് ബാറ്റിങ്ങിനെത്തുടർന്ന് വൻ വിമർശനം കേട്ട യുവതാരം റിയാൻ പരാഗ് ടീമിലില്ല. ആർസിബിയിൽ ഒരു മാറ്റമുണ്ട്. വെയ്ൻ പാർനെലിനു പകരം ഡേവിഡ് വില്ലി കളിക്കുമെന്ന് ക്യാപ്റ്റൻ വിരാട് കോലി അറിയിച്ചു.

ഫാഫ് ഡുപ്ലെസി ഇന്നും ഇംപാക്ട് പ്ലേയറായി ആര്‍സിബിയിൽ ഇറങ്ങും. കളിച്ച ആറു മത്സരങ്ങളിൽ നാലും ജയിച്ച രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. മൂന്ന് ജയങ്ങളുള്ള ആർസിബി ആറു പോയിന്റുമായി ആറാം സ്ഥാനത്താണ്.
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ബാഗ്ലൂർ 7 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എന്ന നിലയിലാണ്.

Related Articles

Latest Articles