മംഗളൂരു : മലയാളികളായ മദ്ധ്യവയസ്കരായ ദമ്പതികളെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പെരിങ്ങം സ്വദേശികളായ രവീന്ദ്രൻ (55), സുധ (50) എന്നിവരാണ് മരിച്ചത്. മംഗളൂരു ഫൽനീറിലെ ഹോട്ടലിലാണ് ഇവർ മുറി എടുത്തിരുന്നത്. തിങ്കളാഴ്ച മുറിയിൽ പ്രവേശിച്ച ഇവർ രണ്ടു ദിവസമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇവർ മകളുടെ കൂടെ പെരിങ്ങം പഞ്ചായത്ത് ഓഫിസിന് പുറകിലുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നത്. രവീന്ദ്രൻ റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056