Friday, May 3, 2024
spot_img

മുത്തലാഖും നിക്കാഹ് ഹലാലയും ഭയന്ന് ഹിന്ദു യുവാവിനെ, പ്രണയിച്ചു വിവാഹം ചെയ്ത് മുസ്ലിം യുവതി

ലക്നൗ : ഇസ്ലാം മതത്തിലെ ആചാരങ്ങളിൽ മനം മടുത്ത് മുസ്ലീം യുവതി ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. യുപിയിലെ ബദൗണിലാണ് സംഭവമുണ്ടായത് . മുസ്ലീം പെൺകുട്ടിയായിരുന്ന ഇൽമ ഖാനാണ് തന്റെ സഹോദരിയുടെ വിവാഹ ജീവിതം തകരുന്നത് കണ്ട് മനം മടുത്ത് ഹിന്ദുവായ സോമേഷിനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത്.

ഇൽമയുടെ കുടുംബാംഗങ്ങൾ ഈ ബന്ധത്തെ ശക്തമായി എതിർത്തതിനെത്തുടർന്ന് തുടർന്ന് യുവതി സോമേഷ് ശർമ്മയ്‌ക്കൊപ്പം സ്വന്തം ഇഷ്ടപ്രകാരം പോകുകയായിരുന്നു.സോമേഷിനൊപ്പം വീട് വിട്ടിറങ്ങിയ ഇൽമ ബറേലിയിലെ ആശ്രമത്തിൽ വെച്ച് ഇസ്ലാം മതം ഉപേക്ഷിക്കുകയും ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു. ഹിന്ദുവായ ശേഷം സൗമ്യ എന്ന് പേര് മാറ്റി. ഇതിന് ശേഷം സൗമ്യയും സോമേഷ് ശർമ്മയും ക്ഷേത്രത്തിൽ വെച്ച് വിവാഹിതയായി.

സൗമ്യയുടെ വിവാഹിതയായ സഹോദരിക്ക് മുത്തലാഖിന്റെ പേരിൽ ഭർത്താവിൽ നിന്നും അയാളുടെ കുടുംബത്തിൽ നിന്നും നിരന്തരം പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു . ഇതാണ് സൗമ്യ മാറി ചിന്തിക്കാൻ കാരണമായത്. ക്രമേണ സൗമ്യ ഹിന്ദുമതത്തിലേക്ക് മാറാൻ ആഗ്രഹിക്കുകയും ചെയ്തു.

Related Articles

Latest Articles