Thursday, May 16, 2024
spot_img

മറുനാടൻ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചു;ബംഗാൾ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: പശ്ചിമബംഗാൾ സ്വദേശിയെ 345 ഗ്രാം കഞ്ചാവുമായി മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരുമണ്ണയിൽ താമസിക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളിയായ ഗുൽഫാൻ എന്ന മുബാറക്ക് ഹുസൈൻ, (25) ആണ് പോലീസിന്റെ പരിശോധനയിൽ പിടിക്കപ്പെട്ടത്.

പെരുമണ്ണ, പൂവ്വാട്ട്പറമ്പ് ഭാഗങ്ങളിൽ മറുനാടൻ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി രണ്ട് ദിവസം മുൻപാണ് ഇയാൾ നാട്ടിൽ നിന്നും വരുമ്പോൾ കഞ്ചാവ് കൊണ്ട് വന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞതായി മാവൂർ സി ഐ വിനോദൻ. മാവൂർ എസ് ഐ മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മോഹനൻ, സുമോദ്, സിവിൽ പൊലീസ് ഓഫീസറായ അജീഷ്, ഹോം ഗാർഡ് നാരായണൻ എന്നിവരാണ് അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Related Articles

Latest Articles