Sunday, May 5, 2024
spot_img

ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ എസ്‌ ആർ ശക്തിധരന്റെ മകൻ ഷിലിൻ ശക്തി അന്തരിച്ചു; അന്ത്യം ജർമനിയിലെ ബർലിനിൽ വച്ച്

തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററും സിപിഐഎം മുൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ എസ് ആർ ശക്തിധരന്റെ മകൻ അന്തരിച്ചു. ശാന്തിനഗർ ശക്തിഗീതത്തിൽ ഷിലിൻ ശക്തി (46) ആണ് അന്തരിച്ചത്. ജർമനിയിലെ ബർലിനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ജർമനിയിൽ ഫിലിപ്സ് മെഡിസിൻ സിസ്റ്റത്തിൽ ഐ ടി പ്രൊഫഷണലായിരുന്നു ശക്തി. ഭാര്യ: മീനാക്ഷി (നസീമ), മകൾ: അനന്യ. സഹോദരി: ഷിനോ ശക്തി (അധ്യാപിക, വിഎച്ച്എസ് സി കോതമംഗലം) സഹോദരി ഭർത്താവ്: വിജു (മർച്ചന്റ് നേവി). ഷിലിൻ ശക്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

Related Articles

Latest Articles