Saturday, May 18, 2024
spot_img

സമസ്ത മേഖലകളിലും മുന്നേറുന്ന പുതിയ ഭാരതം ! ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി രാജ്യം മാറുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള കുതിപ്പിലാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സമസ്ത മേഖലകളിലും ഭാരതത്തിന്റെ മുന്നേറ്റം ഇതാണ് സൂചിപ്പിക്കുന്നതെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. മൗറീഷ്യസിൽ സന്ദർശനത്തിനെത്തിയ രാഷ്‌ട്രപതി പോർട്ട് ലൂയിസിലെ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു.

ഇന്നത്തെ ഭാരതം എല്ലാ മേഖലകളിലും കുതിക്കുകയാണ്. മൂന്ന് ആഗോള സമ്പദ് വ്യവസ്ഥയിലൊന്നായി മാറാനുള്ള പാതയിലാണ് രാജ്യമെന്നും ദ്രൗപദി മുർമു വ്യക്തമാക്കി. അതേസമയം, ഇന്ത്യ-മൗറീഷ്യസ് ഉഭയകക്ഷി ബന്ധത്തേയും രാഷ്‌ട്രപതി പ്രശംസിച്ചു. മൗറീഷ്യസിലെ യുവാക്കൾക്ക് മുന്നിൽ ഇന്ന് ധാരാളം തൊഴിലുകളും അവസരങ്ങളും തുറന്ന് കിടക്കുകയാണ്. ഒസിഐ കാർഡ് യോഗ്യത പുതിയ തലമുറയിലുള്ള ഇന്ത്യൻ വംശജർക്ക് കൂടി നീട്ടിയത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇന്ത്യയും മൗറീഷ്യസും എല്ലാ കാലത്തും പരസ്പര സഹകരണത്തോടെ മാത്രം പ്രവർത്തിച്ച് വരുന്ന രാജ്യങ്ങളാണെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

Related Articles

Latest Articles