Sunday, May 5, 2024
spot_img

തീവ്രവാദ ശക്തികളെ ഉന്മൂലനം ചെയ്‌ത്‌ ഭാരതത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പ്രതിജ്ഞാബന്ധം; വിഘടനവാദ സംഘടനയായ ജെ കെ എൻ എഫിനെ നിരോധിച്ച് കേന്ദ്ര സർക്കാർ; സംസ്ഥാനത്ത് കനത്ത ജാഗ്രത

ദില്ലി: തീവ്രവാദ ശക്തികളെ ഉന്മൂലനം ചെയ്‌ത്‌ ഭാരതത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദ സംഘടനയായ ജമ്മുകശ്മീർ നാഷണൽ ഫ്രണ്ടിനെ നിരോധിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷത്തേക്കാണ് നിരോധനം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായ പ്രവർത്തനമാണ് സംഘടനയുടേതെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. തീവ്രവാദ പ്രവർത്തനങ്ങളിലൂടെ ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരിനെ ഭാരതത്തിൽ നിന്ന് വേർപെടുത്താനായിരുന്നു സംഘടനയുടെ ശ്രമമെന്നും, അത്തരം ശക്തികളെ ഉന്മൂലനം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.

ഹുറിയത്ത് കോൺഫറൻസിന്റെ തീവ്ര നിലപാടുകളുള്ള വിഭാഗമാണ് ജെ കെ എൻ എഫ്. സംഘടനയുടെ പ്രവർത്തകരും നേതൃത്വവും രാജ്യത്തിന്റെ ഭരണഘടനയെ മാനിക്കുന്നവരല്ലെന്നും. സംസ്ഥാനത്തെ ജനങ്ങളെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് നിരന്തരമായി വിലക്കുന്നതായും സർക്കാർ കണ്ടെത്തിയിട്ടുണ്ട്. സർക്കാരിനെതിരെ സായുധ യുദ്ധത്തിന് ആഹ്വനം നൽകുകയും, മതസൗഹാർദ്ദം തകർക്കുന്ന, ഇതര മതവിഭാഗങ്ങളിൽ ഭീതി സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ സംഘടന നടത്തി.

വിഘടനവാദി നേതാവും ഇപ്പോൾ ജയിൽ വാസം അനുഷ്ഠിക്കുന്നയാളുമായ നയീം ഖാനാണ് സംഘടനയെ നയിക്കുന്നത്. തീവ്രവാദ ഫണ്ടിംഗ് കേസിൽ 2017 ഓഗസ്റ്റ് 14 മുതൽ ഇയാൾ ജയിലിലാണ്. എൻ ഐ എ അന്വേഷിക്കുന്ന മറ്റ് നിരവധി കേസുകളിൽ ഇയാൾ പ്രതിയുമാണ്. കഴിഞ്ഞ ഫെബ്രുവരി 28 ന് മുസ്ലിം കോൺഫറൻസിന്റെ രണ്ടു വിഭാഗങ്ങളെയും സമാനമായ രീതിയിൽ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

Related Articles

Latest Articles