Saturday, May 4, 2024
spot_img

നവോത്ഥാനം ഏകപക്ഷീയമാകരുത്, നടപ്പാക്കേണ്ടത് കൂടിയാലോചനകൾക്ക് ശേഷം; സർക്കാരിനെതിരെ വീണ്ടും ഒളിയമ്പുമായി എ പത്മകുമാർ

തി​രു​വ​ന​ന്ത​പു​രം: ബുര്‍ഖ വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ന​വോ​ത്ഥാ​നം ഏ​ക​പ​ക്ഷീ​യ​മാ​ക​രു​ത്, എല്ലാ മേഖലയിലും ഉയര്‍ന്നു വരേണ്ടതാണ്. അ​ത് ഏ​ത് മേ​ഖ​ല​യി​ലു​ണ്ടാ​യാലും ആ ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​മാ​യി ആ​ലോ​ചി​ക്കു​ക​യും വേ​ണമെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ ത​നി​ക്ക് വ്യ​ക്ത​മാ​യ നി​ല​പാ​ടു​ണ്ട്. ആ ​നി​ല​പാ​ട് പ​ക്ഷേ, ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​മ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സു​പ്രീംകോ​ട​തി​യു​ടെ അ​ന്തി​മ വി​ധി വ​രു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Latest Articles